Description
ശ്രുത്യാഗമങ്ങളെ ആശ്രയിച്ചുള്ള ശിവതത്ത്വവിചാരം, ശൈവസിദ്ധാന്തം, പഞ്ചാക്ഷരീമന്ത്രാര്ത്ഥവിചാരം, ചട്ടമ്പിസ്വാമിദര്ശനം, വേദാന്തസിദ്ധാന്ത സമന്വയം എന്നിവ വിശദീകരിക്കുന്ന ഗ്രന്ഥം.
ഗ്രന്ഥകർത്താവ്: ഹരികൃഷ്ണൻ ഹരിദാസ്
ശ്രീ തിരുമൂലര്‍, തായുമാനവര്‍, താണ്ടവരായര്, കണ്ണുടയവള്ളലാര് തുടങ്ങിയ ആചാര്യന്മാര് പാടിയിട്ടുള്ള അദ്വൈതസിദ്ധാന്തത്തെ മുഖ്യമായി ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിരിക്കുന്നു. തീര്‍ത്ഥപാദ സമ്പ്രദായത്തിലെ ഉപദേശങ്ങളില്‍ ശൈവസിദ്ധാന്തത്തിനുള്ള സ്വാധീനം വ്യക്തമായി വിവരിച്ചിട്ടുണ്ട്. ശിവന്, ശിവം ഈ പദങ്ങളുടെ അര്‍ത്ഥവ്യത്യാസം, ചിദംബരരഹസ്യം, ശിവനൃത്തത്തിന്റെ ആദ്ധ്യാത്മികവും ആധുനികശാസ്ത്രപ്രകാരവുമുള്ള വ്യാഖ്യാനം, ‘തീര്‍ത്ഥപാദ’ എന്ന പേരിലെ ‘പാദ’ ശബ്ദത്തിന്റെ പ്രസക്തി മുതലായവ ഈ ഗ്രന്ഥത്തിന്റെ അപൂര്‍വ്വതയാണ്.