Description
ശ്രീവിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ വിവിധ ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍, പുസ്തകാവതാരികകള്‍, പ്രഭാഷണസംഗ്രഹങ്ങള്‍ തുടങ്ങിയവ ‘തീര്‍ത്ഥവാണി’ എന്ന പേരില്‍ മൂന്നു ഭാഗങ്ങളിലായി ആശ്രമത്തില്‍ നിന്നും പ്രസിദ്ധപെടുത്തിയിട്ടുണ്ട്. തീര്‍ത്ഥവാണിയിലെ ലേഖനങ്ങള്‍ ജിജ്ഞാസുക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. അതിന്റെ നാലാം ഭാഗമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ശ്രീ ചട്ടമ്പിസ്വാമികളും ഹൈന്ദവനവോത്ഥാനവും, അദ്വൈതവേദാന്തത്തിലെ സുപ്രധാന തത്ത്വങ്ങള്‍, ജ്ഞാനയോഗം, സന്ന്യാസം, ഭക്തിയോഗം, ഭാഗവതപുരാണം, ശാക്തതന്ത്രം, ഉപവാസം ആശ്രമപുരുഷാര്‍ത്ഥചതുഷ്ടയങ്ങള്‍ തുടങ്ങി വിവിധ ആദ്ധ്യാത്മികവിഷയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.



